പെണ്‍കുട്ടികള്‍ക്ക് സഹായവുമായി മോഹന്‍ലാല്‍!

..ഒരു
പെണ്‍കുട്ടി ഒറ്റയ്ക്ക് അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ടാല്‍
എന്തുചെയ്യും? എങ്ങനെ ആ അവസ്ഥയെ നേരിടണം? ഇതൊന്നും ആലോചിച്ച് ഇനി
ബുദ്ധിമുട്ടേണ്ടതില്ല. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍
പെണ്‍കുട്ടികളുടെ രക്ഷയ്ക്ക് എത്തുകയാണ്. അതേ, നിത്യജീവിതത്തില്‍
പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങളെ എങ്ങനെ
നേരിടണമെന്ന് മോഹന്‍ലാല്‍ പഠിപ്പിച്ചുതരുന്നു!


കേരള സ്‌റ്റേറ്റ്‌
വിമന്‍സ്‌ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന `യാത്ര' എന്ന
വീഡിയോ ഡോക്യുമെന്‍ററിയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വെല്ലുവിളി
ഉയര്‍ത്തുന്ന ഓരോ സാഹചര്യത്തെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന്
പെണ്‍കുട്ടികളെ ബോധവതികളാക്കുന്നതിനായാണ് ഈ ഡോക്യുമെന്‍ററി
തയ്യാ‍റാക്കുന്നത്.


പെണ്‍കുട്ടികള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍
സ്വീകരിക്കേണ്ട മുന്‍കരുതലിനായുള്ള ടിപ്‌സുകളും, സഹായത്തിനായി വിളിക്കേണ്ട
ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകളും, ആശ്രയിക്കേണ്ട സ്‌ഥാപനങ്ങളുടെ വിലാസങ്ങളും
ഡോക്യുമെന്‍ററിയില്‍ ചേര്‍ക്കുന്നുണ്ട്. 45 മിനിറ്റാണ് ഈ
ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം.


കേരളത്തിലങ്ങോളമിങ്ങോളമുള്ള
സ്കൂളുകളില്‍ ഈ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍
അറിയിച്ചു. മോഹന്‍ലാല്‍ അവതാരകനായതിനാല്‍ ഈ ഡോക്യുമെന്‍ററിക്ക് വന്‍
സ്വീകാര്യത ലഭിക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

No comments:

Post a Comment